Advertisment

ഉബൈദ് മുട്ടുന്തലയെ പിഡിപി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസറഗോഡ് ; കാഞ്ഞങ്ങാട് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകനും മുട്ടുന്തല സ്വദേശിയും ആയ ഉബൈദ് മുട്ടുന്തലയെ പിഡിപി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർട്ടി ചെയർ മ്യാൻ അബ്ദുൽ നാസർ മഅദനിയുടെ അനുമതി യോടെ പുറത്താക്കിയതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ പ്രസ്താവനയിൽ അറിയിച്ചു.

ഉബൈദ് മുട്ടുന്തല പാർട്ടിയുടെ ഭരണഘടനക്കും പാർട്ടി പ്രതിജ്ഞക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയത് പാർട്ടിക്ക് ബോധ്യപ്പെട്ടതിന്ടെ അടിസ്ഥാനത്തിൽ ആണ് പാർട്ടിയിൽ നിന്നും പുറത്താകുന്നത് എന്നും അദ്ദേഹം പത്ര പ്രസ്താവനയിൽ അറിയിച്ചു

Advertisment