Advertisment

'എ ലുക്ക് ബാക്ക് അറ്റ് 2020: ഇയര്‍ ഇന്‍ റിവ്യൂ': ഊബര്‍ വാര്‍ഷിക വിശകലനം പുറത്തിറക്കി

New Update

publive-image

Advertisment

കൊച്ചി: ഊബര്‍ അതിന്റെ വാര്‍ഷിക വിശകലനം പുറത്തിറക്കി - 'എ ലുക്ക് ബാക്ക് അറ്റ് 2020: ഇയര്‍ ഇന്‍ റിവ്യൂ' - ലോക്ക്ഡണ്‍ സമയത്തും നഗരങ്ങള്‍ തുറക്കാന്‍ തുടങ്ങിയപ്പോഴും ഇന്ത്യയുടെ 'ഊബേര്‍ഡ്' എങ്ങനെയെന്നതിനെക്കുറിച്ചുള്ള ഒരു ചുരുക്ക വിവരണം ഊബര്‍ പുറത്തിറക്കി.

കോവിഡ് -19 മൂലം മാര്‍ച്ചില്‍ ലോകം ഭയാനകമായി നിലച്ചതായി ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ആഴ്ചയില്‍ ദശലക്ഷക്കണക്കിന് റൈഡുകള്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഞങ്ങളുടെ യാത്രക്കാരെ വീട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിലേക്ക് ഞങ്ങള്‍ നീങ്ങി.

ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ സേവിക്കുക, പൗരന്മാര്‍ക്ക് അവശ്യ യാത്രകള്‍ സുഗമമാക്കുക, ദുര്‍ബല സമൂഹങ്ങളെ പിന്തുണയ്ക്കുക, ഞങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഞങ്ങളുടെ സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അര്‍ത്ഥവത്തായ വഴികള്‍ ഞങ്ങള്‍ കണ്ടെത്തി.

ഈ വര്‍ഷം ഊബറിനൊപ്പം സുരഷിത ഡ്രൈവിന്് നന്ദിയും, നിങ്ങളുടെ 2021 ന്റെ യാത്രകളില്‍ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുയെന്ന് പ്രഭ്ജീത് സിങ് വ്യക്തമാക്കി. '

ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമുള്ള മറ്റുള്ളവര്‍ക്കും ആഗോളതലത്തില്‍ 10 ദശലക്ഷം റൈഡുകളും ഭക്ഷണ വിതരണവും (Move What Matters) സൗജന്യമായി നല്‍കി.

ഇന്ത്യയില്‍, സംസ്ഥാന / പ്രാദേശിക സര്‍ക്കാരുകള്‍ക്കായി ഞങ്ങള്‍ 180,000 സൗജന്യ റൈഡുകള്‍ നടത്തി, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം സൗജന്യ റൈഡുകള്‍ നല്‍കുന്നതിന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എ) യുമായി സഹകരിച്ചു.

 

uber
Advertisment