Advertisment

ഊബര്‍ ഈറ്റ്‌സ് സ്വിഗിയുമായി കൈകോര്‍ക്കുന്നു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഊബര്‍ ഭക്ഷണ വിതരണ രംഗത്തേക്ക് കൂടി കടന്നത് 2017 ലാണ്. 200 ഓളം റസ്റ്ററന്റുകളുമായി മുംബൈയില്‍ ഊബര്‍ ഈറ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോഴിതാ ഊബറിന്റെ ഭക്ഷണ വിതരണം ഫുഡ് ഡെലിവറി ആപ്പായ സ്വിഗി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സ്വിഗിയുടെ 10 ശതമാനം ഓഹരി ഊബര്‍ വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറില്‍ ഇന്ത്യന്‍ ഫുഡ് ടെക് വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനിയായ സ്വിഗി ഉയര്‍ത്തിയത് 1 ട്രില്യണ്‍ ഡോളര്‍, ആണ് ഉയര്‍ച്ച കൈവരിച്ചത്, അതിനു പുറമെയാണ് ഈ ഏറ്റെടുക്കല്‍ തീരുമാനം.

Advertisment