Advertisment

സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; യുഡി ക്ലര്‍ക്ക് കസ്റ്റഡിയില്‍; സംഭവം കോട്ടയം ജില്ലയിലെ കടനാട്ടില്‍

New Update

publive-image

Advertisment

കോട്ടയം: സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കടനാട്  പഞ്ചായത്തോഫീസിലെ യുഡി ക്ലര്‍ക്ക് പിടിയില്‍. തലയോലപ്പറമ്പ് സ്വദേശി വി.എന്‍.സുനില്‍കുമാറിനെയാണ് മേലുകാവ് പൊലീസ് പിടികൂടിയത്.

ഇയാള്‍ തീ കത്തിക്കാന്‍ തീപ്പെട്ടിയെടുത്തപ്പോള്‍ മറ്റു ജീവനക്കാര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ്‌ സംഭവം.

അനുമതിയില്ലാതെ പല തവണ അവധിയെടുത്തിരുന്ന സുനില്‍ ഹാജര്‍ ബുക്ക് എടുത്തത് അസിസ്റ്റന്റ് സെക്രട്ടറി തടഞ്ഞപ്പോള്‍ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് കൊല്ലപ്പള്ളിയിലുള്ള പമ്പില്‍ നിന്ന് പെട്രോളുമായി എത്തിയ ഇയാള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലു ജീവനക്കാരുടെ ശരീരത്ത് പെട്രോളൊഴിച്ചു.

തീപ്പെട്ടിയെടുത്തതോടെ മറ്റു ജീവനക്കാര്‍ ഓടിയെത്തി ഇയാളെ ബലമായി പിടിച്ചു നിര്‍ത്തി. പെട്രോള്‍ ദേഹത്ത് വീണ ജീവനക്കാര്‍ ഇതിനിടയില്‍ ഓടി രക്ഷപ്പെട്ടു. പാലാ ഫയര്‍ഫോഴ്‌സും തുടര്‍ന്ന് സ്ഥലത്തെത്തി.

സുനില്‍ ഓഫീസില്‍ സ്ഥിരമായി എത്താറില്ലെന്നും ഇയാള്‍ക്ക് മെമ്മോ നല്‍കിയിരുന്നതായും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ജോലിക്ക് വരാത്ത ദിവസത്തെ ഒപ്പും ഇയാള്‍ ഇടാറുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം പറഞ്ഞു.

Advertisment