Advertisment

മഹാരാഷ്ട്രയില്‍ അഘാഡി സര്‍ക്കാരിന് ഭീഷണിയില്ല; കൂടെ നിന്നവര്‍ നടത്തിയ ചതി ഒരിക്കലും മറക്കില്ല - ഉദ്ധവ് താക്കറെ

New Update

മുംബൈ : ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) തെരഞ്ഞെടുപ്പ് അടക്കം എല്ലാ തെരഞ്ഞെടുപ്പുകളിലും മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒന്നിച്ച് നേരിടുമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.

Advertisment

publive-image

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം. പ്രതികാര നടപടിക്ക് നിര്‍ബന്ധിക്കരുതെന്ന് പ്രതിപക്ഷമായ ബി.ജെ.പിക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൗമ്യമായി ഇടപെടുന്നത് കൊണ്ട് താന്‍ കഴിവുകെട്ടവനായി കരുതേണ്ടെന്നും ഉദ്ധവ് പറഞ്ഞു. സിബിഐ, ഇ.ഡി എന്നീ കേന്ദ്ര ഏജന്‍സികളെ കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാരിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ് നല്‍കി

മഹാരാഷ്ട്രയില്‍ അഘാഡി സര്‍ക്കാരിന് ഭീഷണിയില്ല. സഖ്യകക്ഷികളുടെ ആശയങ്ങള്‍ വ്യത്യസ്തമായേക്കാം. എന്നാല്‍ സംസ്ഥാനത്തിന്റെയും, ജനങ്ങളുടെയും ക്ഷേമമാണ് പാര്‍ട്ടികളുടെ അജന്‍ഡ.

പതിറ്റാണ്ടോളം സമാന ആശയമുളള പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്നു. എന്നാല്‍ പരസ്പര വിശ്വാസമില്ലാത്തെ കൂട്ടുകെട്ടില്‍ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലായി. കൂടെ നിന്നവര്‍ നടത്തിയ ചതി ഒരിക്കലും മറക്കില്ല.

സംസ്‌കാരമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം. തന്റെ ഹിന്ദുത്വത്തിന് അതാണ് നിര്‍വചനമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ആദ്യഘട്ടത്തില്‍ കോവിഡിനെ നേരിടുക വലിയ വെല്ലുവിളിയായിരുന്നു. ഭരണപരിചയം ഇല്ലായിരുന്നെങ്കിലും സഖ്യകക്ഷികളും ഉദ്യോഗസ്ഥവൃന്ദവും ഒപ്പം നിന്നു. പ്രത്യക കോവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ രണ്ടാഴ്ച കൊണ്ട് തുറക്കാനായി

ഭാര്യയുടെ ഭൂമി ഇടപാടില്‍ ക്രമക്കേട് ആരോപിച്ചും മകന്‍ ആദിത്യയെ, സുശാന്ത് സിങ് കേസില്‍ വലിച്ചിഴച്ചും ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ ഏവരും കണ്ടതാണ്. അസ്വസ്ഥരായവരുടെ ചിന്തകളാണ് അതിലൂടെ പുറത്ത് വരുന്നത്. ബി.ജെ.പിക്കൊപ്പം സഖ്യത്തിലായിരുന്ന ഘട്ടത്തിലാണ് ഭൂമി ഇടപാട് നടക്കുന്നത്. നിങ്ങള്‍ക്കൊപ്പം ഉളളപ്പോള്‍ ശരിയും ഇപ്പോള്‍ തെറ്റുമാകുന്നതെങ്ങനെ ? എന്നും ഉദ്ദവ് ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ഫഡ്നാവിസിന് സ്വപ്നം കാണാം. അതു തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

udhav thakkare
Advertisment