Advertisment

മഹാരാഷ്ട്രയില്‍ ഉണ്ടാവുക സാധാരണക്കാരുടെ സര്‍ക്കാര്‍ , പവാറിന്റെ കാൽതൊട്ടു വണങ്ങി ഉദ്ധവ് ; വാതിലടച്ചത് ശിവസേനയെന്ന് ഫഡ്നാവിസ്

New Update

മുംബൈ : ഒരു മാസത്തിലേറെ തുടർന്ന രാഷ്ട്രീയ നാടകം രാവും പകലുമായി പിന്നിട്ട ഉദ്വേകജനകമായ ഒട്ടേറെ രംഗങ്ങൾക്കുമൊടുവിലാണ് ഉദ്ധവ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.

Advertisment

publive-image

ഇന്നലെ സന്ധ്യയ്ക്കു ബാന്ദ്ര-കുർള കോംപ്ലക്സിലെ ട്രൈ‍ഡന്റ് ഹോട്ടലിൽ ചേർന്ന സേന-എൻസിപി-കോൺ‍ഗ്രസ് യോഗമാണ് എതിരില്ലാതെ ഉദ്ധവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

ശരദ് പവാർ അടക്കമുള്ള എൻസിപി നേതാക്കളും കോൺഗ്രസ്, ശിവസേന നേതാക്കളും ചെറു സഖ്യകക്ഷികളും സ്വതന്ത്രരുമെല്ലാം പങ്കെടുത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. അതിനു പിന്നാലെ, പവാറിന്റെ കാൽതൊട്ടു വണങ്ങിയ ഉദ്ധവ്, മഹാരാഷ്ട്രയിലെ സാധാരണക്കാരുടെ സർക്കാരാകും മഹാ വികാസ് അഘാഡിയുടേതെന്ന് പറഞ്ഞു.

സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 5 ന് ദാദറിലെ ശിവജി പാർക്കിൽ എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും രാത്രി പത്തരയോടെ വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു. മന്ത്രിമാരും വകുപ്പുകളും പിന്നാലെ നിശ്ചയിക്കും.

 

Advertisment