Advertisment

യുഡിഎഫ് കുടുംബസംഗമം

author-image
admin
New Update

റിയാദ് : യുഡിഎഫ് കണ്ണൂർ കാസർഗോഡ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭി മുഖ്യത്തിൽ കെ സുധാകരൻ, കെ മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുടുംബ സംഗമം സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അബ്ദുൾ മജീദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സിപി മുസ്തഫ, ടിപി മുഹമ്മദ്, രഘുനാഥ് പറശ്ശിനിക്കടവ്, സത്താർ താമരത്ത്, അബ്ദുള്ള വല്ലാഞ്ചിറ, സുഫ്യാൻ അബ്ദുൾ സലാം, റസാക്ക് വളക്കൈ, സലിം കളക്കര, സാം സാമുവൽ, അഷ്‌ക്കർ കണ്ണൂർ, യാക്കൂബ് തില്ലങ്കേരി, ഹുസ്സൈൻ കുപ്പം, ഉമ്മർ കാസർഗോഡ് തുടങ്ങിയവർ സംസാരിച്ചു.

Advertisment

publive-image dav

റിയാദ് യു ഡി എഫ് കണ്ണൂർ കാസർഗോഡ് ജില്ലാ കുടുംബ സംഗമം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്യുന്നു.

രാജ്യം അതിന്റെ ചരിത്രത്തിലെ അതീവ ഗൗരവമായ തിരഞ്ഞെടുപ്പിനെ അഭിമുകീകരിക്കുന്ന കാലത്ത് പ്രവാസികൾ തങ്ങളുടെ റോൾ കൃത്യമായി ഉപയോഗിച്ചു ജനാധിപത്യ മതേതര കൂട്ടായ്മക്ക് ശക്തി പകരണമെന്ന് സംഗമം ആവശ്യപ്പെട്ടു. ശ്രീ കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള പ്രമേയം ഷഫീഖ് കൂടാളി അവതരിപ്പിച്ചു. അഭിലാഷ് കണ്ണൂർ സ്വാഗതവും അൻവർ വാരം നന്ദിയും മുക്താർ ആമുഖ ഭാഷണവും നടത്തി. സന്തോഷ് ബാബു, റഫീഖ് വെളിയമ്പ്ര നവാസ് കണ്ണൂർ, സൈഫുദ്ധീൻ വളക്കൈ, മുഹമ്മദ് ബുഷ്ർ, അഷ്‌റഫ് കോറളായി, ഹരീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Advertisment