Advertisment

യൂ ഡി എഫ് ന് ശക്തി പകർന്ന് റിയാദ് കെഎംസിസി മണ്ണാർക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ

author-image
admin
New Update

റിയാദ്: പാലക്കാട്‌ പർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന യു ഡി എഫ് സാരഥി വി കെ ശ്രീകണ്ഠന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് റിയാദ് കെഎംസിസി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

Advertisment

publive-image

റിയാദ് കെ എം സി സി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ സയ്യിദ് നാസർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദ് കെഎംസിസി മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് വെള്ളപ്പാടം അധ്യക്ഷത വഹിച്ചു  കെഎം സിസി പാലക്കാട്‌ ജില്ലാ പ്രസിഡന്റ് സയ്യിദ് നാസർ തങ്ങൾ ഉൽഘടനം ചെയ്തു.

publive-image

എം എസ് എഫ് എറണാകുളം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ഷറഫ് മുവാറ്റുപുഴ മുഖ്യ പ്രഭാഷണം നടത്തി. നേരിട്ട് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും പ്രവാസി കൾ ക്ക് സ്വാധീനിക്കാൻ കഴിയുന്ന ഒരുപാട് വോട്ടുകൾ നമുക്ക് ചുറ്റുപാടുമു ണ്ടെന്നും അതെ ല്ലാം ഉപയോഗപ്പെടുത്തി പാലക്കാട് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠ നെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഒഐസിസി സൗദി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ മുഹമ്മദലി മണ്ണാർക്കാട്, ജബ്ബാർ വല്ലപ്പുഴ, ഇല്ലിയാസ് മണ്ണാർക്കാട്, അഷ്‌റഫ്‌ തോട്ടപ്പായി, മുസ്തഫ വേളൂരാൻ, ശരീഫ് ചിറ്റൂർ, ജാബിർ വാഴമ്പുറം, നിയാസ് പാലക്കാട്‌, ബാദുഷ ഷൊർണുർ സലിം മണ്ണുമ്മൽ, മണ്ണാർക്കാട് സി എച്ച് സെന്റർ റിയാദ് ചാപ്റ്റർ കൺവീനർ എ യു സിദ്ധിഖ്, എന്നിവർ ആശംസകൾ നേർന്നു റിയാദ് കെഎംസിസി മണ്ണാർക്കാട് മണ്ഡലം ജനറൽ സെക്രട്ടറി ഷരീഫ് പാക്കത്ത് സ്വാഗതവും ജില്ല സെക്രെട്ടറി അബ്ദുൽ റഷീദ് കെ സി നന്ദിയും പറഞ്ഞു.

 

Advertisment