Advertisment

സമാധാന അന്തരീക്ഷത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ യു ഡി എഫിന് വോട്ട് നൽകുക: ഓ ഐ സി സി തൃശൂർ ജില്ലാ കൺവെൻഷൻ

New Update

ജിദ്ദ : ഇന്ത്യയുടെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും ഫാസിസ്റ്റു പരിവാർ അക്രമ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കാനും കേരളത്തിൽ യു ഡി എഫിന് വോട് നൽകണമെന്ന് ഓ ഐ സി സി തൃശൂർ ജില്ലാ പ്രവർത്തക കൺവെൻഷനിൽ പ്രാസംഗികർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

യു ഡി എഫിന് തുശൂർ ജില്ലയിൽ ശക്തരായ സ്ഥാനാര്ഥികളാണെന്നും അവരെ വിജയി പ്പിക്കേണ്ടത് ഓരോ മതേതര ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷമായി തുടരുന്ന മോദിയുടെ ദുര്ഭരണ ത്തിനു അറുതി വരുത്താനുള്ള ഈ അവസരം നാട്ടിലുള്ളവരുമായുള്ള നിരന്തര സമ്പർക്ക ത്തിലൂ ടെയും ഏകോപനത്തിലൂടെയും ഉപയോഗപ്പെടുത്തണമെന്നും യോഗം പ്രവാസികളോട് അഭ്യർത്ഥിച്ചു .

ജില്ലാ പ്രസിഡന്റ് ഷെരീഫ് അറക്കലിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ റീജിയണൽ കമ്മിറ്റി ജനറൽ സക്രെട്ടറി സാക്കിർ ഹുസൈൻ എടവണ്ണ ഉത്ഘാടനം ചെയ്തു. കുഞ്ഞു മുഹമ്മദ് കോടശ്ശേരി, യൂനുസ് കാട്ടൂർ, ജമാൽ മാള, വേണു അന്തിക്കാട്, നസീർ ചമ്മനൂർ, ജലീൽ എറിയാട് , അലി തേക്കുതോട്, മുജീബ് മൂത്തേടത്തു, ഇസ്മായിൽ കൂരിപ്പൊഴി, സിദ്ധീഖ് ചോക്കാട്, സിറാജ് കൊച്ചി തുടങ്ങിയവർ സംസാരിച്ചു ജനറൽ സെക്രട്ടറി അഷ്‌റഫ് വടക്കേകാട് സ്വാഗതവും അബ്ദുൽ കാദർ വാഴപ്പുള്ളി നന്ദിയും പറഞ്ഞു

Advertisment