Advertisment

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്; മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം എടുത്തത്

New Update

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം എടുത്തത്. ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിക്കില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.

publive-image

അതേസമയം, രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയം ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ് സ്​ഥാനം കേരള കോണ്‍ഗ്രസ് മണി വിഭാഗം രാജിവയ്ക്കാനൊരുങ്ങുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ്​ കുതിരവേലിയാണ് രാജി വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ്​ യു.ഡി.എഫി​​​​ന്റെ ഭാഗമായതോടെയാണ്​ തീരുമാനം. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയ്ക്ക് കൈമാറിയിട്ടുണ്ട്.

Advertisment