Advertisment

കാഞ്ചിയാറില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി സഹപാഠികള്‍ മത്സരിക്കുന്നു...

New Update

publive-image

കാഞ്ചിയാർ: ഗ്രാമ പഞ്ചായത്ത് തിരെഞ്ഞടുപ്പിൽ സഹപാഠികളായ പഴയ കോളജ് യൂണിയൻ ഭാരവാഹികളും കട്ടപ്പന ഗവൺമെന്റ് കോളജിലെ 1992 കാലയളവിലെ കോളജ് യൂണിയൻ ചെയർമാൻ റോയി പി.വിയും ജനറൽ സെക്രട്ടറി ജോമോൻ തെക്കേലുമാണ് കാഞ്ചിയാറിലെ യുഡിഎഫ് സ്ഥാനാർത്ഥികളിയി മത്സരിക്കുന്നത്.

റോയി എവറസ്റ്റ് 16-ാം വാർഡിലും ജോമോൻ തെക്കേൽ 14-ാം വാർഡിലും മാററുരയ്ക്കുന്നു.

പഠനത്തിനു ശേഷം പ്രാദേശിക മാധ്യമ പ്രവർത്തകനായി ജോലി നോക്കിയിരുന്ന ജോമോൻ ഇപ്പോൾ സ്വന്തമായി കട നടത്തുകയാണ്. സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. റോയി സ്വകാര്യ മൊബൈൽ കമ്പനിയിൽ സേവനമനനുഷ്ഠിക്കുകയായിരുന്നു. കലാരംഗത്ത് സജീവമാണ്.

idukki news
Advertisment