Advertisment

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ്; രാജിവയ്ക്കില്ലെന്ന് ജോസ്.കെ.മാണി, രാജിവയ്ക്കണമെന്ന് പറയുന്നത് അനീതി

New Update

കോട്ടയം : കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ്. മുന്‍ധാരണ പാലിക്കാന്‍ തയാറാകണം. മറ്റു ചര്‍ച്ചകള്‍ പിന്നീടാകാമെന്നുമാണ് യുഡിഎഫ് നിലപാട്.

Advertisment

publive-image

എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ജോസ്.കെ.മാണി പറഞ്ഞു. രാജിവയ്ക്കണമെന്ന് പറയുന്നത് അനീതിയാണ്. പി.ജെ ജോസഫ് അണികളുടെ മനോവീര്യം കെടുത്തുന്നുവെന്നും ജോസ്.കെ.മാണി കോട്ടയത്ത് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജി വെച്ച് ജോസഫ് വിഭാഗത്തിന് നല്‍കണമെന്നാണ് ജോസ് വിഭാഗത്തിനോട് യുഡിഎഫ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രേഖ മൂലമുള്ള കരാറില്ലാതെ രാജിവെക്കില്ലെന്നാണ് സ്റ്റീഫന്‍ ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്.

ജോസ് വിഭാഗത്തില്‍ നിന്നും കൂറുമാറി ജോസഫ് വിഭാഗത്തിലേക്ക് പോയ നേതാവിന് പ്രസിഡന്റ് സ്ഥാനം കൈമാറില്ല. ഇദ്ദേഹത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണെന്നും ഇനിയും ആരോപണങ്ങള്‍ വരാനിരിക്കുന്നതുമാണെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.

pj joseph jose k mani all news
Advertisment