Advertisment

യു ഡി എഫിന്റെ ഉജ്വല വിജയത്തിൽ പ്രവാസികൾ വലിയ പങ്കു വഹിച്ചു: ജിദ്ദ ഒഐസിസി

New Update

ജിദ്ദ: കേന്ദ്രത്തിലെ പരാജയത്തിന്റെ കൈപ്പുനീരിനിടയിലും കേരളത്തിലെ യു ഡി എഫിന്റെ ഉജ്വല വിജയം ആഘോഷമാക്കി ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി. മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയയയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തതു.

Advertisment

publive-image

യു ഡി എഫിന്റെ ഉജ്വല വിജയം ആഘോഷമാക്കി ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി ജിദ്ദയിൽ നടത്തിയ പരിപാടിയിൽ നിന്ന്

രാഹുൽ ഗാന്ധിക്ക് 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയതു കേരളം സഹിഷ്ണ തയ്ക്കു നൽകുന്ന സന്ദേശമാണ്, ഇതു ഭാരതം തിരിച്ചറിഞ്ഞു വരും കാലങ്ങളിലെ ഉണ്ടാകുന്ന മാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നും ഒ ഐ സി സി സ്ഥാനത്ത് നടന്ന ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. 24ലക്ഷത്തോളം വോട്ടു ഭുരിപക്ഷമായി 19 സ്ഥാനാർഥികൾക്കായി ലഭിച്ചതിന്റെ സന്തോഷം ചെറുതല്ലെന്നും, അതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ വോട്ടര്മാര്ക്കും, പിന്നണിയിൽ പ്രവർത്തിച്ച പ്രവാസികൾക്കും ഹൃദ്യമായ നന്ദി രേഖപെടുത്തുന്നു.

യു ഡി എഫിന്റെ ഈ ഉജ്വല വിജയത്തിൽ പ്രവാസികൾ വലിയ പങ്കു വഹിച്ചതായി മുനീർ പറഞ്ഞു. താഴെക്കിടയിൽ പാർട്ടി പ്രവർത്തനം ശക്തമാക്കി പാർട്ടിയെ സുസജമാ ക്കി ക്രിയാത്മക പ്രതിപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യമായി കോൺഗ്രസ് പ്രവർത്തി ക്കുമെന്നും മുനീർ പറഞ്ഞു.

ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേ ടത്ത്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, സിദ്ദിഖ് ചോക്കാട്, ടി. കെ അഷറഫ്, അർഷാദ് ഏരൂർ, യൂനുസ് കാട്ടൂർ, ഷമീർ യൂനുസ്, അനീസ് കൊല്ലം, കരീം മണ്ണാർക്കാട് തുടങ്ങിയ വർ ആഘോഷ പരിപാടിയ്ക്കു നേതൃത്ത്വം നൽകി.

 

Advertisment