Advertisment

യുഡിഎഫ് ജനപ്രതിനിധികൾക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ക്വാറ ന്റൈൻ നിലപ്പാടിനെതിരെ യുഡിഎഫ് കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർനിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

author-image
admin
New Update

കൊടുങ്ങല്ലൂർ: വാളയാർ ചെക്ക് പോസ്റ്റിൽ ഭക്ഷണവും കുടിവെള്ളവും കിട്ടാതെയും സർക്കാർ നിലപ്പാടു കാരണം നമ്മുടെ നാട്ടിലെത്തിച്ചേരാൻ കഴിയാതെയും അവിടെ കുടുങ്ങി പോയവരുടെ വിവരം അന്വേഷിക്കുകയും പരിഹാരത്തിനായി അതിൽ ഇടപ്പെടുകയും ചെയ്ത എംപിമാരായ രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, വി കെ ശ്രീകണ്ഠൻ, എം എൽ എ മാരായ ഷാഫി പറമ്പിൽ, അനിൽ അക്കര തുടങ്ങിയ യു ഡി എഫ്‌ ജനപ്രതിനിധികളെ നിർബ്ബന്ധിച്ച് ക്വാറെന്റെ നിലാക്കിയ ഇടതുപക്ഷ സർക്കാരിന്റെ രാഷ്ടിയ നിലപ്പാടിൽ പ്രതിഷേധിച്ചാണ് കൊടുങ്ങല്ലുർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ യു ഡി എഫ് കൊടുങ്ങല്ലുർ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.

Advertisment

publive-image

ലോക് ഡൗൺ ച്ചട്ടങ്ങൾ പാലിച്ചുകൊണ്ട് മൂന്ന് ഘട്ടങ്ങളിലായി നടന്നപ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ടി എംനാസർ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ: സിജി ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.വി എം മൊഹിയുദ്ദിൻ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് നേതാക്കളായ ഡിൽഷൻ കൊട്ടേക്കാട്ട്, ടി എ നൗഷാദ്, എം അബ്ദുൽ ജബ്ബാർ, സുനിൽ പരമേശ്വരൻ തുങ്ങിയവർ സംബന്ധിച്ചു.

രണ്ടാംഘട്ട സമരത്തിന് കെ പി സുനിൽകുമാർ, ഇ എസ് സാബു, എ ആർബൈജു,വി എം ജോണി തുടങ്ങിയവർ നേതൃത്വം കൊടുത്തു. മുന്നാം ഘട്ട സമരത്തിന് പിയുസുരേഷ് കുമാർ, കെ എസ് കമറുദ്ദീൻ, എം എം ഷഫീഖ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Advertisment