Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന് ചേരും: ഷുക്കൂർ വധക്കേസും, കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച സംഭവവും പ്രചാരണായുധമാക്കാൻ യുഡിഎഫ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചരണ പരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

publive-image

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയില്‍ താഴെത്തട്ടിലുള്ള, പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും.

Advertisment