Advertisment

എംഡിഎഫ് ഫാക്ടറിക്കെതിരെ പ്രതിഷേധമിരമ്പി യുഡിഎഫ് മാർച്ച്

New Update

publive-image

Advertisment

പന്നിമറ്റം: വിഷമയമാകുന്ന എംഡിഎഫ് ഫാക്ടറിക്കെതിരെ യുഡിഎഫ് നടത്തിയ പഞ്ചായത്തോഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. കമ്പനി സംബന്ധിച്ച രേഖകൾ പഞ്ചായത്തോഫീസിൽ മോഷണം പോയത് പഞ്ചായത്ത് ഭരണത്തിലെ പണാധിപത്യമാണ് തെളിയുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. എസ് അശോകൻ പറഞ്ഞു.

പഠന റിപ്പോർട്ടുകൾ മാരക രോഗങ്ങൾക്ക് കാരണമാകുകയും തലമുറകളെ ബാധിക്കുന്നതുമായ കമ്പനി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിൽ വേണമെന്ന് ശാഠ്യം പിടിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നിയമ സംരക്ഷണം നേടാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിടുപണി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാമറ്റം മണ്ഡലം യുഡിഎഫ് ചെയർമാൻ ജോസ് മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് ജില്ലാ കൺവീനറും ജില്ലാ പഞ്ചായത്തംഗവുമായ എം.ജെ ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തി. ജോൺ നെടിയ പാലാ, ജോസി ജേക്കബ്ബ്, പി.എൻ.സീതി, എ എം ദേവസ്യാ, എം.മോനിച്ചൻ, പീറ്റർ ജോസഫ്, മാത്യൂ കെ ജോൺ, കെ.എം.ഹംസാ, എം.കെ സുബൈർ, രാജു ഓടയ്ക്കൽ, പി.ആർ സലിം, ജോപ്പി സെബാസ്റ്റ്യൻ, ജോസ് കോയിക്കാട്ടിൽ, സോയി പേടിക്കാട്ടുകുന്നേൽ, ഡാനിമോൾ വർഗ്ഗീസ്, ടോമി കാവാലം, അഭിലാഷ് ഒളിയറക്കൽ, ലളിതമ്മ വിശ്വനാഥൻ ,ഷേർളി ജോസുകുട്ടി, രാജി ചന്ദ്രശേഖരൻ, വി.കെ കൃഷ്ണൻ, രേഖ പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു.

പന്നിമറ്റത്ത് നടന്ന പഞ്ചായത്തോഫീസ് മാർച്ചിന് റെജി ഓടയ്ക്കൽ, അലക്സ് പുത്തൻപുര, സാബു പതിക്കൽ, ഹെൻട്രി ജോർജ്ജ്, സി.കെ മുഹമ്മദ്, ജോസഫ് വലിയപറമ്പിൽ , ജിസൻ അഗസ്റ്റിൻ, ജെയിംസ് പാറേക്കുടി, ഷാർലറ്റ് പഴയിടം, അശോക് കുമാർ കൈക്കൽ, സജി കോര, ദിലീപ് പാച്ചേരിൽ, റോജർ മാത്യൂ, സി.വി.തങ്കച്ചൻ, സോണി തെങ്ങുംപള്ളി, ജോണി നരിക്കാട്ട്, കുട്ടിച്ചൻ വരകിൽ, പി.കെ ഹമീദ് എന്നിവർ നേതൃത്വം നൽകി.

 

idukki news
Advertisment