Advertisment

റോഷിക്ക് രാജാവിനേക്കാള്‍ വലിയ രാജ ഭക്തി - യുഡിഎഫ്

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി പുതിയ പാക്കേജ് ഫ്രബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്ന റോഷി അഗസ്റ്റ്യന്‍ എംഎല്‍എയുടെ പ്രസ്താവന രാജാവിനേക്കാള്‍ വലിയ രാജ ഭക്തിയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും, കണ്‍വീനര്‍ പ്രൊഫ. എംജെ ജേക്കബ്ബും പ്രസ്താവിച്ചു.

മുന്‍ ബഡ്ജറ്റുകളില്‍ ഇടുക്കി ജില്ലക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടി രൂപയുടേയും, 1000 കോടി രൂപയുടേയും പാക്കേജുകള്‍ നടപ്പാക്കാത്താതിനെതിരെ യുഡിഎഫ് എംഎല്‍എ ആയിരുന്നപ്പോള്‍ പ്രതിഷേധിച്ച കാര്യമൊക്കെ റോഷി അഗസ്റ്റ്യന്‍ സൗകര്യപൂര്‍വ്വം മറന്നാലും ഇടുക്കി ജില്ലയിലെ ജനങ്ങള്‍ അതൊന്നും മറന്നിട്ടില്ല. മറക്കുകയുമില്ല.

ചര്‍ദ്ദിച്ചതു തല്ലി തീറ്റിക്കുന്നതിന് സമാനമാണ് റോഷി അഗസ്റ്റ്യന്‍റെ പ്രസ്താവന. ജില്ലയിലെ ജനങ്ങളെ ആകെ വഞ്ചിച്ച മുഖ്യമന്ത്രിയോട് റോഷി അഗസ്റ്റ്യന്‍ എംഎല്‍എക്ക് പരാതിയും പ്രതിഷേധവും ഒന്നും ഇല്ലേ എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ഇടുക്കി ജില്ലയിലെ ജനങ്ങളോട് ലവലേശമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ റോഷി അഗസ്റ്റ്യന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടി ബഹിഷ്കരിക്കുകയാണ് വേണ്ടത്. ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രിയെ പാടി പുകഴ്‌ത്തേണ്ടി വന്ന ഗതികേട് റോഷി വിലകൊടുത്തു വാങ്ങിയതാണ്.

-അഡ്വ. എസ് അശോകന്‍

 

 

thodupuzha news
Advertisment