Advertisment

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന്‍റെ ലഭ്യത ഉറപ്പാക്കണം - യുഡിഎഫ്

New Update

publive-image

Advertisment

തൊടുപുഴ: കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. അത്തരം ജനക്കൂട്ടങ്ങള്‍ കോവിഡ് കൂടുതല്‍ വ്യാപകമാക്കും എന്ന്

ഭയപ്പെടേണ്ടിയിരിക്കുന്നു.

വാക്സിനേഷന്‍ സൗകര്യം ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍

ലഭ്യമല്ലാത്തതിനാല്‍ കുത്തിവയ്പ്പ് നിര്‍ത്തി വയ്ക്കേണ്ടി വന്നതു കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്കേറിയത്.

കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആക്കി എല്ലായിടത്തും വാക്സിന്‍ ലഭ്യത ഉറപ്പു വരുത്തണമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അക്കാര്യത്തിന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയതായും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു.

idukki news
Advertisment