Advertisment

യു ഡി എഫ് അധികാരത്തിൽ വരും - പികെ കുഞ്ഞാലികുട്ടി, ഒതുക്കുങ്ങൽ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസി പ്രതിഭാ സംഗംമവും ജനപ്രധിനിധികൾക്ക് സ്വീകരണവും നൽകി.

New Update

മലപ്പുറം /ഒതുക്കങ്ങല്‍: അഴിമതിയും കള്ളകടത്തും മാത്രം കൈമുതലാക്കി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാറിനെ താഴെ ഇറക്കാൻ ജനങ്ങൾ തെയ്യാറായി നിൽക്കുകയാണെന്നും തുടർന്ന് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലി കുട്ടി എം പി പറഞ്ഞു.

Advertisment

publive-image

ഒതുക്കുങ്ങൽ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസി പ്രതിഭാ സംഗംമവും ജനപ്രധിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടിയും പി കുഞ്ഞാലികുട്ടി എം പി ഉത്ഘാടനം ചെയ്യുന്നു.

ഒതുക്കുങ്ങൽ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസി പ്രതിഭാ സംഗംമവും ജനപ്രധിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് മുഖ്യഥിതിയായിരുന്നു.

പ്രസിഡന്റ്‌ മജീദ് കൂട്ടീരി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പ, സെക്രട്ടറി ഇസ്ഹാഖ് കറുമണ്ണിൽ,ഇ കെ മുഹമ്മദ്‌ അലി, ഷൗക്കത്ത് കടമ്പോട്ട്,സി കെ റസാഖ് മാസ്റ്റർ,റവാസ് ആട്ടീരി, ടി ഫസ്‌ലു റഹ്‌മാൻ, സൽമാൻ കടമ്പോട്ട്, കറുമണ്ണിൽ കുട്ടിക്ക, എന്നിവർ പ്രസംഗിച്ചു. കുരുണിയൻ മുഹമ്മദ് ഹാജി, ഇ വി അബ്ദുറഹ്മാൻ എന്നിവരുടെ പേരിലുള്ള എക്സലൻസി അവാർഡ് ഒതുക്കുങ്ങൾ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ട്ടൂ വിൽ ഉയർന്ന മാർക്ക് നേടിയ ആഷിർ വി , നിയാസ് റഹ്മാൻ കെ എന്നിവർക്ക് പികെ കുഞ്ഞാലികുട്ടി എം പി നൽകി.

publive-image

ഒതുക്കുങ്ങൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കടമ്പോട്ട് മൂസക്കുള്ള ഉപഹാരം കെ പി എ മജീദ് നൽകിന്നു

ഉന്നത വിജയത്തിലൂടെ ഡൽഹി യൂണിവേഴ്സിറ്റിയിൽ തുടർ പഠനത്തിന് അവസരം ലഭിച്ച വിദ്യാർത്ഥികളായ ആഷിർ വി,റാണിയ പി കെ,ഷഹാനസ് മുംതാസ്, മുഹമ്മദ്‌ സജ്ജാദ് എന്നിവർക്ക് ജിദ്ദ ഒതുക്കുങ്ങൾ പഞ്ചായത്ത്‌ കെഎംസിസി യുടെ ഉപഹാരങ്ങൾ കെപിഎ മജീദ് നൽകി.പുളിക്കൽ ദാറുൽ ഉലൂമിൽ നിന്നും ഖുർആൻ മനപാഠമാക്കിയ ഹാഫിള്

ഫാദി റസാന് കെഎംസിസിയുടെ ഉപഹാരം നൽകി.

publive-image

ഒതുക്കുങ്ങൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മൂസ കടമ്പോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ സലീന ടീച്ചർ, പഞ്ചയാത്ത് വൈസ് പ്രസിഡന്റ്‌ ഫൗസിയ നൗഷാദ്, ബ്ലോക്ക് മെമ്പർ എ കെ മെഹനാസ്, ഉമ്മാട്ട് കുഞ്ഞീതു, പഞ്ചായത്ത്‌ മെമ്പർ എ കെ കമറുദ്ധീൻ എന്നിവർ മറുപടി പ്രസംഗം നടത്തി.ജനറൽ സെക്രട്ടറി യൂനസ് കടമ്പോട്ട് സ്വാഗതവും സി കെ നാസർ നന്ദിയും പറഞ്ഞു.

-

 

Advertisment