Advertisment

വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പി.ജയരാജന്റെ പകുതി ജീവന്‍ പോയി...യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ ഒരു 'കൊലപാതകി'യെ ലോക് സഭയിലെത്തിക്കില്ലെന്ന് എം കെ മുനീര്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പി.ജയരാജന്റെ പകുതി ജീവന്‍ പോയെന്ന് എം കെ മുനീര്‍ എംഎല്‍എ. യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ ഒരു 'കൊലപാതകി'യെ ലോക് സഭയിലെത്തിക്കില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.

Advertisment

publive-image

യുഡിഎഫ് കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എം കെ മുനീര്‍.

പ്രഖ്യാപനം വൈകിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പുലികളാണെന്നും എം കെ മുനീര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാന്‍ യുഡിഎഫിന് പി വി അന്‍വറിനെ പോലുള്ള ഇടനിലക്കാരുടെ ആവശ്യമില്ല.

സ്ഥലത്ത് ആരുടേയെങ്കിലും കൈപിടിച്ച് കുലുക്കിയാല്‍ തകരുന്നതല്ല മുസ്‌ളീം ലീഗിന്റെ ആദര്‍ശമെന്നും മുനീര്‍ പറഞ്ഞു.

Advertisment