ഡല്‍ഹി: ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീൻ യുകെ അംഗീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമാന നടപടി എടുക്കാൻ ഇന്ത്യയും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് യു കെയിൽ എത്തുന്നവർക്ക് യുകെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ യു കെ പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തും. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് തീരുമാനം.