Advertisment

യുകെയില്‍ 45 കാരിയായ മലയാളി നേഴ്സ് രോഗബാധിതയായി അന്തരിച്ചു

New Update

publive-image

Advertisment

യുകെ . ഗ്ലാസ്കോക്ക് സമീപം ഗ്ലൈഡ് ബാങ്കിൽ 45 കാരിയായ പ്രവാസി മലയാളി നേഴ്സ് രോഗബാധിതയായി അന്തരിച്ചു. കോതമംഗലം മുത്തംകുഴി പ്ലാംകുഴിയിൽ പോൾ വർഗീസിന്റെ ഭാര്യ റജി പോൾ ആണ് മരിച്ചത് . കഴിഞ്ഞ ഒരു വർഷമായി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു .

മെഡിസിൻ വിദ്യാർഥിയായ ഫേബ പോൾ, ഹൈസ്‌കൂൾ വിദ്യാർഥിനിയായ കെസിയ പോൾ എന്നിവരാണ് മക്കള്‍. കഴിഞ്ഞ പതിനാലു വർഷത്തോളമായി ഗ്ലാസ്‌കോയിൽ താമസിച്ചു വരികയായിരുന്നു.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിനിയാണ് മരിച്ച റജി . ദീർഘകാലം മസ്കറ്റിൽ ജോലി ചെയ്തതിനു ശേഷമാണ് പോളും കുടുംബവും യുകെയിൽ എത്തിയത് .

മൃതദേഹം ഇപ്പോൾ സെന്റ് മാർഗെരെറ്റ് ഹോസ്പൈസില്‍ മോര്‍ച്ചറിയില്‍. പോളിന്റെയും , റജിയുടെയും നിരവധി ബന്ധുക്കൾ യുകെയിൽ ഉണ്ട് . റജിയുടെ ഒപ്പം നഴ്സിംഗ് പഠിച്ച നിരവധി സുഹൃത്തുക്കളും യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട് .

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുലാല്‍ നടപടികൾ ആരംഭിച്ചു .

uk news
Advertisment