Advertisment

യുകെയില്‍ 20കാരനായ ഇന്ത്യന്‍ യുവാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 206 കോടി രൂപ!, യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണവേട്ട

New Update

ലണ്ടന്‍: യുകെയില്‍ 20കാരനായ ഇന്ത്യന്‍ യുവാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തത് 206 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ യുവാവിന്റെ വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണവേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

സംഘടിത കുറ്റകൃത്യങ്ങളിലും കള്ളപ്പണം വെളുപ്പിക്കലിനും ഏര്‍പ്പെട്ടെന്നാരോപിച്ചാണ് യുകെ പൊലീസ് ലണ്ടനിലെ വീട്ടില്‍ പരിശോധന നടത്തി 20കാരനെ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ നിന്ന് 52 മില്യന്‍ പൗണ്ട് കറന്‌സി നോട്ടുകളാണ് പൊലീസ് കണ്ടെത്തിയത്. ജയ് പാട്ടേല്‍ എന്ന ഇന്ത്യാക്കാരനാണ് പിടിയിലായത്. ഇയാള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

money siezed uk police
Advertisment