Advertisment

രാവിലെ കോണ്‍ഗ്രസുകാര്‍ക്ക് പോലും അത്ര പരിചയമില്ലാത്ത വടക്കനെ കൊണ്ടുപോയ ബിജെപിക്ക് കോണ്‍ഗ്രസിന്റെ അഡാറ് മറുപടി : വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിച്ച് ഞെട്ടിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡെറാഡൂണ്‍ : രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച് രാഹുല്‍ ഞെട്ടിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരിയാണ് ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്രക്കെതിരെ മകന്‍ മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം.

Advertisment

publive-image

ഇന്ന്‌ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വെച്ച് മനീഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. പിതാവിന്റെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

 

Advertisment