Advertisment

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സ്പോർട്സ് ജൂൺ 8ന് ഹേവാർഡ്സ് ഹീത്തിൽ

New Update

ഹേവാർഡ് ഹീത്ത്:- യു കെയിലെ കായികപ്രേമികളുടെ ഉത്സവമായ യുക്മ കായികമേളയ്ക്കു കേളികൊട്ടുയരുവാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം.

Advertisment

ജൂൺ 15ന് ബർമിംങ്ങ്ഹാമിൽ നടക്കുന്ന ദേശീയ കായിക മേളയിൽ പങ്കെടുക്കുവാനുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യുക്മയിലെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ സ്പോർട്സ് മീറ്റ് ജൂൺ മാസം എട്ടാം തീയ്യതി ശനിയാഴ്ച ഹേവാർഡ്‌സ് ഹീത്ത് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തിൽ (HMA) ഹേവാർഡ്‌സ് ഹീത്തിൽ വച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.

publive-image

റീജിയണിലെ എല്ലാ അസാേസ്സിയേഷനുകളിൽ നിന്നുമുള്ള കായിക താരങ്ങളെയും ഈ കായിക മാമാങ്കത്തിലേക്കു ക്ഷണിക്കുന്നതിനോടൊപ്പം, എല്ലാ ആഭ്യുദയ കാംക്ഷികളുടെയും പിന്തുണയും സഹകരണവും വിനീതമായി അഭ്യർത്ഥിക്കുന്നു.

യുക്മ ദേശീയ സമിതി പുറപ്പെടുവിച്ചുട്ടുള്ള സ്പോർട്സ് നിയമാവലിയും മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും റീജിയണൽ സ്പോർട്സ് നടത്തുന്നത്. രാവിലെ 10 മണിക്ക് യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്യുന്ന കായിക മേള ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഫ്ളാഗ് ഓഫ് ചെയ്യും.

publive-image

യുക്മ ദേശീയ ട്രഷറർ അനീഷ് ജോൺ, ഉപാദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷററും യുക്മ ദേശീയ കായിക മേളയുടെ ജനറൽ കൺവീനറുമായ ടിറ്റോ തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് വർഗീസ് ജോൺ, മുൻ ജനറൽ സെക്രട്ടറിയും യുക്മ മീഡിയാ കോഡിനേറ്ററും പി ആർ ഒയുമായ സജീഷ് ടോം, മുൻ ട്രഷറർ ഷാജി തോമസ്, എച്ച് എം എ പ്രസിഡൻറ്സെബാസ്റ്റ്യൻ ജോൺ നെയ്ശേരി, സെക്രട്ടറി ഷാജി തോമസ് തുടങ്ങിയ നാഷണൽ റീജിയണൽ അസോസിയേഷൻ ഭാരവാഹികൾ കായിക മേളക്ക് നേതൃത്വം നൽകും.

കഴിഞ്ഞ വർഷം സൗത്ത് ഈസ്റ്റ് റീജിയനിൽ കായിക മേള സംഘടിപ്പിക്കാൻ സാധിക്കാതിരുന്നതിനാൽ ഈ വർഷം കായിക മേളയ്ക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ആതിഥേയരായ ഹേവാർഡ് ഹീത്ത് മലയാളി അസോസിയേഷൻ പ്രവർത്തകർ ഒരുക്കുന്നത്.

publive-image

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ പേര് വിവരങ്ങൾ അസോസിയേഷൻ പ്രസിഡന്റോ സെക്രട്ടറിയോ uukmasoutheast@gmail.com എന്ന ഈമെയിലിൽ ജൂൺ രണ്ടാം തീയ്യതിക്ക്‌ മുമ്പായി അറിയിക്കേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു. സ്പോർട്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

റീജിയണൽ തലത്തിൽ ജൂൺ 8ന് നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്കു ജൂൺ 15 നു ബിർമിങ്ഹാമിൽ വെച്ച് നടക്കുന്ന ദേശീയ കായികമേളയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

publive-image

സൗത്ത് ഈസ്റ്റ് റീജിയനെ യുക്മയിലെ ഏറ്റവും കരുത്തുള്ള റീജിയനാക്കി മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നതായി റീജിയൻ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് ആൻറണി എബ്രഹാം അറിയിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം:-

Whitemans Green Recreation Ground,

Cuckfield,

Haywards Heath,

RH17 5HX.

സമയം ക്രമം :10 AM to 6 PM

കൂടുതൽ വിവരങ്ങൾക്ക്:-

ആൻ്റണി എബ്രഹാം:- 078776 80697.

Advertisment