Advertisment

സ്റ്റഫോർഡ് ഷെയർ മലയാളി അസോസിയേഷന്റെ ഓണം സ്നേഹക്കൂട്ടായ്മ നാളെ

New Update

സ്റ്റഫോർഡ് ഷെയർ മലയാളി അസോസിയേഷൻ, സ്റ്റോക്ക് ഓൺ ട്രെൻറിന്റെ ( SMA) ഓണം സ്നേഹ കൂട്ടായ്മ 2018 നാളെ (സെപ്റ്റംബർ 23, ഞായർ) നടക്കും. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെയധികം വിഷമതയേറിയ ഒരു ഓണക്കാലം നമ്മളുടെ ഇടയിൽ കൂടി കടന്നു പോയി.

Advertisment

ഈ സമയത്ത് പ്രവാസികളായ മലയാളികൾക്ക് ഓണാഘോഷം സംഘടിപ്പിക്കുക എന്നത് തികച്ചും വിഷമകരമായ ഒരു കാര്യം ആണ്. എങ്കിലും അംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടുള്ള എസ്.എം.എയുടെ ലളിതമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ നാളെ രാവിലെ 11.00 മണിക്ക് ബ്രാഡ് വൽ ഹാളിൽ ആരംഭിക്കും.

publive-image

ഓരോ മലയാളമാസത്തേയും സമൃദ്ധിയായി വരവേൽക്കുകയും വർഷം മുഴുവൻ അതിന്റെ ഓർമ്മ നിലനിർത്തുന്നതിനും വേണ്ടിയാണല്ലോ ഓണം ആഘോഷിക്കുന്നത്.

ഓണകളികൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ഇൻഡോർ ഗെയിംസ് മറ്റു കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. അസോസിയേഷൻ അംഗങ്ങൾ കേരളത്തിന്റെ തനതു ശൈലിയിൽ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യ ആയിരിക്കും ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനമായ ആകർഷകത.

പരസ്പരം സ്നേഹവും സൗഹാർദവും പങ്കുവയ്ക്കുവാൻ ലഭിക്കുന്ന ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി എബിൻ ബേബി, ട്രഷറർ റ്റിജു തോമസ് എന്നിവർ അഭ്യർത്ഥിച്ചു. എല്ലാ അംഗങ്ങളേയും ഓണാഘോഷ പരിപാടിയിലേക്ക് എസ്.എം.എ എക്സിക്യുട്ടീവ് കമ്മിറ്റി സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-

റെജിൽ ജോസഫ് - O744526O949

വിൻസന്റ് കുര്യാക്കോസ് - O7

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-

Bradwell Community Education Centre,

Riceyman Road,

Newcastle,

ST5 8LF.

Advertisment