Advertisment

ഉലമാ ആക്ടിവിസം ക്യാമ്പ് സംഘടിപ്പിച്ചു.

New Update

ജിദ്ദ: "പുതിയ വർത്തമാനങ്ങളിൽ പ്രവാസികൾക്കും ആധിയുണ്ട്" എന്ന ശീർഷകത്തിൽ ആചരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഉലമാ ആക്ടിവിസം ക്യാമ്പ് ഒരുക്കി. സൗദി നാഷണൽ ഐ സി എഫ് നേതൃത്വത്തിൽ മക്കാ പ്രൊവിൻസ് ദഅവാ വകുപ്പിന്റെയും ജംഇയ്യത്തുൽ മുഅല്ലിമീൻ മക്കാ റെയിഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ പ്രമുഖ ട്രൈനെർ ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. സ്വയം ബോധവക്കരണം, ആത്മാവിന്റെ നിയന്ത്രണം, ഇസ്ലാമിക മനഃശാ സ്ത്രം, ഉല്ലാസ തെറാപ്പി, ലക്ഷ്യ രൂപീകരണം, തുടങ്ങി വിവിധ സെക്‌ഷനുകളായായി രുന്നു ക്യാമ്പ് നടന്നത്.

publive-image

ക്യാമ്പിന്റെ ഉത്ഘാടനം സമസ്ത ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് മുസ്‌ലിയാർ നിർവ്വഹിച്ചു. ശാഫി ബാഖവി മക്കയുടെ അധ്യക്ഷതയിൽ ഹസൻ സഖാഫി കണ്ണൂർ സ്വാഗതം പറഞ്ഞു. എസ്, വൈ എസ് കേരളാ ഉപാധ്യക്ഷൻ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ആശംസകൾ അർപ്പിച്ചു. മുജീബ് ഏ ആർ നഗർ, അബ്ദുൽ ജലീൽ മാസ്റ്റർ മക്ക, ശാഫി മുസ്‌ലിയാർ ജിദ്ദ, ഖലീൽ നഈമി താഇഫ്, മുസ്തഫ സഅദി ക്ലാരി, തുടങ്ങിയവർ സംസാരിച്ചു.

Advertisment