Advertisment

ഒരു യമണ്ടൻ‌ പ്രേമകഥയുടെ ടീസർ നാളെ റിലീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദുൽഖർ സൽമാൻ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ഒരു യമണ്ടൻ പ്രേമകഥ ഉടൻ തീയറ്ററുകളിലേക്ക് എത്തും. മാർച്ച് 30 ന് ചിത്രത്തിന്‍റെ ട്രെയ്‌ലർ . മാര്‍ച്ച് മുപ്പതിന് ഈ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ആവും ആദ്യ ടീസര്‍ പുറത്തു വരിക. വൈകുന്നേരം ആറു മണിക്ക് ആണ് ടീസര്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് ടീം ആണ്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്‍റർടെയ്‌നർ‌ ആയാണ് ഒരുക്കിയിരിക്കുന്നത്.

സംയുകത മേനോന്‍, നിഖില വിമല്‍ എന്നിവര്‍ നായികാ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറും എഡിറ്റ് ചെയ്തിരിക്കുന്നത് ജോണ്കുട്ടിയും ആണ്.

Advertisment