Advertisment

സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ അന്ത്യശാസനം..... മൂവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതം... മാര്‍ച്ച് 31നകം വിജയവാഡയിലേക്ക് തിരികെ എത്തണം...ഇല്ലെങ്കില്‍ സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കുമെന്ന് നോട്ടീസ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിന് നിര്‍ദേശം നല്‍കി.

Advertisment

മാര്‍ച്ച്‌ 31നകം വിജയവാഡയില്‍ എത്തണമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി വടക്കേയിലിന് നിര്‍ദേശിച്ചു.

publive-image

മൂവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമെന്നും സന്യാസിനി സഭ കത്തില്‍ പറയുന്നു. ഉടന്‍ മഠം ഒഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിശദമാക്കുന്നു.

കന്യാസ്ത്രീയെ കൗണ്സിലിംഗ് ചെയ്യുന്ന സമയത്തു പീഡന വിവരം അറിഞ്ഞിരുന്നുവെങ്കില്‍ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയ‍റിന്റെ കത്ത് ചോദിക്കുന്നു. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ലിസ്സി വടക്കേല്‍ ചെയ്തത് കുറ്റമാണെന്ന് സന്യാസിനി സഭ വിശദമാക്കുന്നു.

സിസ്റ്റര്‍ ലിസ്സി വടക്കേലിനു കൗണ്സിലിംഗ് നടത്താന്‍ ഉള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും സന്യാസിനി സഭ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ബിഷപ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റാന്‍ കടുത്ത മാനസിക പീഡനമെന്ന് ലിസ്സി വടക്കേല്‍ വെളിപ്പെടുത്തിയിരുന്നു .

മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കില്‍ സന്യാസ ജീവിതം അവസാനിപ്പിക്കാനാണ് കല്‍പ്പനയെന്ന് സിസ്റ്റര്‍ തുറന്ന് പറഞ്ഞിരുന്നു. പോലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ലിസി വടക്കേല്‍ ആരോപിച്ചിരുന്നു.

Advertisment