Advertisment

ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ മരണപ്പെട്ടു

New Update

publive-image

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്ദ് ഉമ്മർ ബാഫ്ഖി ( 68 ) ഇന്നലെ രാത്രി 11 മണി (2021 ജൂൺ 27 )ജിദ്ദയിൽ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി.കുറച്ച് നാളായി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതൻ ഏറെ കാലമായി  ബിസിനസ്സ് നടത്തി കുടുംബ സമേതം ജിദ്ദയിൽ ആയിരുന്നു. ഭാര്യ : റൗദ അലവി.( സൗദി പൗരയാണ് )മക്കൾ : സരീജ്‌ , ആഫ്രഹ്‌ , അബ്രാർ , അഷ്‌റാഫ് ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കുന്നതാണ്.നിയമ നടപടികൾ പൂർത്തിയായി വരുന്നു.

Advertisment