Advertisment

ഗസലുകളുടെ രാജകുമാരൻ ഉമ്പായിയുടെ ഓര്‍മ്മകള്‍ അലതല്ലിയ ഗസല്‍ സന്ധ്യ ശ്രദ്ധേയമായി.

author-image
admin
Updated On
New Update

റിയാദ് :  ഗസൽ മാന്ത്രികൻ ഉമ്പായിയെ രണ്ടാം ചരമവാര്‍ഷികത്തില്‍  ഇ എം ടി ന്യൂസ് ടുഡേക്ക് വേണ്ടി Jജോളി മൂവി പ്രൊഡക്ഷൻ സംഘടിപ്പിച്ച ഗസൽ സന്ധ്യ 2020 പെരുന്നാള്‍ ആഘോഷമായി മാറി. ഉമ്പായി അനശ്വരമാക്കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗസല്‍ സന്ധ്യ വേറിട്ട പരിപാടിയായിരുന്നു.

Advertisment

publive-image

പരിപാടിയുടെ ഭാഗമായി നടന്ന ഗസൽ സന്ധ്യയിൽ ഉമ്പായി അനശ്വര  മാക്കിയ പ്രണയ ഗാനങ്ങളുടെ ഗസല്‍ തേന്മഴ പെയ്യിക്കാൻ  ഉമ്പായിയുടെ സഹോദരി പുത്രൻ സി കെ സികെ സാദിഖിന് സാധിച്ചു. ഒരുവേള ഉമ്പായിയുടെ ഓർമകൾക്ക് മുമ്പിൽ വിതുമ്പി നിന്നു പോയി സാദിഖ്‌.

കൊച്ചി മട്ടാഞ്ചേരിയിലാണ് ഉമ്പായി ജനിച്ചത്. പഴയ മലയാള ഗാനങ്ങളുടെ ഗസൽ അവതരണങ്ങളിലൂടെയാണ്  അദ്ദേഹം അറിയപ്പെട്ടത്. പത്തിലധികം ഗസൽ ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഒഎൻവി കുറുപ്, സച്ചിദാനന്ദൻ എന്നിവരെപ്പോലുള്ള കേരളത്തിലെ പ്രമുഖ സംഗീത സംവിധായകരുമായും ഗാനരചയിതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മെഹ്ദി ഹസ്സൻ, ജഗ്ജിത് സിംഗ് തുടങ്ങിയ ഇതിഹാസങ്ങളുടെ ഗസലുകളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.

ഗസലിൻ്റെ ഓരോ ഗാനവും പ്രേക്ഷകർ നെഞ്ചിലേറ്റി.. പഴയകാല ഓർമ്മയെ പുതുക്കുന്നത് ആയിരുന്നു ഓരോ ഗസലുകളും. കുട്ടിക്കാലവും യൗവനവും വാർദ്ധക്യവും സ്നേഹവും സാഹോദര്യവും സൗഹൃദവും പിണക്കവും ഇണക്കവും ശ്രോതാക്കൾക്ക് നൽകി ഗസൽ സന്ധ്യ വേറിട്ടു നിന്നു .

അനുസ്മരണ സമ്മേളനത്തിൽ ഹിബ സലാം സ്വാഗതം ആശംസിച്ചു  ഇഎൻടി ന്യൂസ് ടുഡേ ഡയറക്ടർ മാധ്യമപ്രവർത്തകൻ ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ച ചടങ്ങ്  ജോളി വുഡ്  മൂവി പ്രൊഡ്യൂസറും ബിസിനെസ്സ്‌    പ്രമുഖനുമായ  ജോളി ലോനപ്പൻ   ഗസല്‍ സന്ധ്യ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ മജീദ് നഹ, പി.എം.എ നജീബ് ദമ്മാം ആശംസ അർപ്പിച്ചു. അഞ്ചു സുബിൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Advertisment