Advertisment

156.5 കി.മീ വേഗതയില്‍ പന്തെറിഞ്ഞ് ഉമേഷ് യാദവ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്‍റെ പേസ് പോരാ എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. മികച്ച പേസ് ലഭിക്കുന്ന പിച്ചില്‍ 140 കി.മീയില്‍ കുറവ് വേഗത്തിലാണ് ഉമേഷ് മിക്കപ്പോഴും പന്തെറിഞ്ഞത്. ധാരാളം റണ്‍സ് വഴങ്ങുകയും ചെയ്തു. എന്നാല്‍ ആരാധകരെ ഞെട്ടിച്ച്‌ മണിക്കൂറില്‍ 150 കി.മീയിലേറെ വേഗത്തില്‍ ഉമേഷിന്‍റെ ഒരു പന്ത് ചീറിപ്പാഞ്ഞു.

ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ 65-ാം ഓവറിലെ രണ്ടാം പന്തിലാണ് സ്‌പീഡോ മീറ്ററില്‍ 156.5 കി.മീ എന്ന് തെളിഞ്ഞത്. ഉസ്‌മാന്‍ ഖവാജയുടെ ഓഫ് സ്റ്റംപിന് പുറത്തുകൂടെ ചീറിപ്പായുകയായിരുന്നു ഉമേഷിന്‍റെ പന്ത് .

Advertisment