Advertisment

കെഎം മാണിയുടെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കില്ല; ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് ഒട്ടം ആഗ്രഹിച്ചെടുത്ത തീരുമാനം അല്ലെന്ന് ഉമ്മൻചാണ്ടി

New Update

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്.ജോസ് വിഭാഗത്തെ പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചെടുത്ത തീരുമാനം അല്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

Advertisment

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള്ള ധാരണക്ക് യുഡിഎഫിന് ഉത്തരവാദിത്തമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്.

publive-image

എഴുതി തയ്യാറാക്കിയ എഗ്രിമെന്റൊന്നും ഇതിനില്ലെങ്കിലും രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് ധാരണയുണ്ടാക്കിയത്. ഇത് നടപ്പായിക്കിട്ടാൻ നാല് മാസമായി തുടുന്ന ചര്‍ച്ചകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് മുന്നണിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാതായതെന്ന് ഉമ്മൻചാണ്ടി വിശദീകരിച്ചു.

കെഎം മാണിയുടെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കില്ല. പക്ഷെ ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം ഇടപെടേണ്ടി വന്നു. നാല് മാസമായി നടക്കുന്ന ശ്രമങ്ങൾ ഒരു തരത്തിലും ഫലം കണാത്ത അവസ്ഥ വന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിര്‍ന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചര്‍ച്ച നടത്തി. എന്നിട്ടും പ്രശ്നപരിഹാരത്തിന് ജോസ് പക്ഷം തയ്യാറായില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

യുഡിഎഫിന്റെ വിശ്വസനീയത തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വന്നു . ആ സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ മുതിര്‍ന്ന നേതാക്കളും വളരെ അധികം സമയമെടുത്ത് ഇടപെട്ട പ്രശ്നമാണെന്നും ഉമ്മൻചാണ്ടി ആവര്‍ത്തിച്ചു.

 

jose k mani latest news umman chandi all news
Advertisment