സാറെത്രേം പെട്ടന്ന് വരണം. ഞങ്ങളെ പോലുളവരിവിടെ നരകിക്കുവാ സാറെ – ദുരിതാശ്വാസ ക്യാമ്പില്‍ ഉമ്മൻ ചാണ്ടിയോട് വീട്ടമ്മ പറഞ്ഞ വാക്കുകള്‍ – വീഡിയോ വൈറലായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, August 11, 2018

ഇടുക്കി : സാറെത്രേം പെട്ടന്ന് വരണം. ഞങ്ങളെ പോലുളവരിവിടെ നരകിക്കുവാ സാറെ – ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഒരു വീട്ടമ്മ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് (വിഡിയോ)

അടിമാലിയിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്ശിച്ചപ്പോളുള്ള സർവ്വതും നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണ് നനയിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

” സാറ് ഇത്രേം പെട്ടെന്ന് വരണം ,ഞങ്ങളെ പോലുള്ളോരൊക്കെ എല്ലാം കൊണ്ടും നരകിക്കുവാ , സാറിന്റെ ഭരണം നല്ലോരു ഭരണായിരുന്നു , ഞങ്ങക്കൊരു നീതിയുല്ല സാറെ” – എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകള്‍. എന്നാല്‍ വീട്ടമ്മയോട് പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി മുന്നോട്ടുനീങ്ങുകായിരുന്നു.

×