Advertisment

ശബരിമല യുവതീ പ്രവേശനം ; സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണം ; എല്ലാവര്‍ക്കും നിലപാടുകള്‍ തിരുത്താനുള്ള സുവര്‍ണാവസരമെന്ന് ഉമ്മന്‍ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഡല്‍ഹി : ശബരിമല യുവതീപ്രവേശത്തില്‍ എല്ലാവര്‍ക്കും നിലപാടുകള്‍ തിരുത്താനുള്ള സുവര്‍ണാവസരമെന്ന് എ‌‌ഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.

Advertisment

publive-image

അതേസമയം, ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ല. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘടന യുവതിപ്രവേശത്തിന് നീക്കം നടത്തുന്നതായി രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

യുവതി പ്രവേശത്തെ എതിര്‍ത്തുള്ള പുനപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ വ്യക്തയില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. വ്യക്തതിയല്ലെന്ന് പൊതുവികാരം ഉണര്‍ന്നതോടെ വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമോ എന്നുള്ള ചര്‍ച്ച സജീവമാണ്. എന്നാല്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഒരു നിയമപരമായ ഇടപെടലും നടത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Advertisment