Advertisment

പിഎസ്‍സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനു ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ ഇരയാണെന്ന് ഉമ്മന്‍ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് പിഎസ്‍സി റാങ്ക്

ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് ഉമ്മൻചാണ്ടി.

അനുവിന്‍റെ കുടുംബത്തിന് ആശ്വാസം പകരാൻ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയില്ല എന്നത്

ഖേദകരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു

publive-image

പിഎസ്‍സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത

അനുവിന്‍റെ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അച്ഛനോടും അമ്മയോടും വിവരങ്ങൾ

ചോദിച്ചറിഞ്ഞു.

എംഎൽഎമാരായ ഷാഫി പറമ്പിൽ കെഎസ് ശബരീനാഥൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം കാരക്കോണത്തെ വീട്ടിലെത്തിയിരുന്നു.ആത്മഹത്യാ വിവരം അറിഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.

ummenchandy
Advertisment