Advertisment

വിഴിഞ്ഞം പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ല...വിഴിഞ്ഞം പദ്ധതിക്കായി ഏറെ കഷ്ടപ്പെട്ടതും, ത്യാഗം സഹിച്ചതും അവിടുത്തെ മല്‍സ്യത്തൊഴിലാളികളാണെന്ന് ഉമ്മന്‍ ചാണ്ടി

New Update

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . വിഴിഞ്ഞം പദ്ധതിക്കായി ഏറെ കഷ്ടപ്പെട്ടതും, ത്യാഗം സഹിച്ചതും അവിടുത്തെ മല്‍സ്യത്തൊഴിലാളികളാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

publive-image

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ നിലനില്‍ക്കുന്ന തടസങ്ങള്‍ അടിയന്തരമായി വിലയിരുത്തി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന് ഉറപ്പ് നല്കിയിരുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ummenchandy
Advertisment