ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനം റദ്ദാക്കി; അമ്പയര്‍ പോള്‍ റെയ്ഫല്‍ ഐപിഎല്ലില്‍ തുടരും

സ്പോര്‍ട്സ് ഡസ്ക്
Friday, April 30, 2021

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചെങ്കിലും വിമാനം റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ പോള്‍ റെയ്ഫല്‍ ടൂര്‍ണമെന്റില്‍ തുടരും. ബയോ ബബിള്‍ വിടുന്നതിന് 10 മിനിറ്റ് മുമ്പാണ് വിമാനം റദ്ദാക്കിയ വിവരം പോള്‍ അറിഞ്ഞത്.

അതുകൊണ്ട് തന്നെ ക്വാറന്റൈനില്‍ കഴിയാതെ ഐപിഎല്ലില്‍ തുടരാന്‍ ഇദ്ദേഹത്തിനാകും. ബയോ ബബിള്‍ വിട്ടിരുന്നുവെങ്കില്‍ ഒരാഴ്ചയോളം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷം മാത്രമേ തിരികെ ടൂര്‍ണമെന്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

ഇനിയൊരു അവസരം കിട്ടിയാല്‍ താന്‍ തീര്‍ച്ചയായും തിരിച്ചുപോകുമെന്നും ഇനി എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്നും പോള്‍ പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

×