Advertisment

ഉംറ സീസണ്‍ ആരംഭിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം തയ്യാറെടുപ്പുകൾ തുടങ്ങി.

author-image
admin
New Update

റിയാദ്: കോവിഡ്-19 പശ്ചാത്തലത്തില്‍  ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ പ്രോട്ടോക്കോളുകൾ പ്രകാരം ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയ അല്മവിശ്വാസത്തില്‍   അടുത്ത ഉംറ സീസണുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഹജ്‌ ഉംറ  മന്ത്രാലയം  തുടക്കം കുറിച്ചു.

Advertisment

publive-image

ഈ വർഷം അസാധാരണമായ ഹജ്ജ് തീർത്ഥാടനത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉള്‍ക്കൊണ്ട്‌ ഹജ്ജ്, ഉംറ മന്ത്രാലയം അടുത്ത ഉംറ സീസണിനായി ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നും ഹജ്ജ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ ഷെരീഫ് പറഞ്ഞു.

ഹജ്ജുമായി ബന്ധപെട്ട് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ പ്രോട്ടോക്കോളു കൾ തീർഥാടകർക്ക് അവരുടെ വീടുകളിൽ 7 ദിവസം താമസിക്കണമെന്നും പുറത്തു പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അവരെ പിന്തുടരുമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വെക്തമാക്കിയിട്ടുണ്ട്

തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം തീർഥാടകരെ സ്വീകരിച്ച് വിമാനമാർഗ്ഗം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം വിശദീകരിച്ചു, അതേസമയം റോഡ്‌ മാര്‍ഗം തങ്ങളുടെ നഗരങ്ങളിലേക്ക് പുറപ്പെടുന്ന തീർഥാടകരെ അവരുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയവും ബന്ധപെട്ട വകുപ്പുകളും ശ്രദ്ധിക്കും..

Advertisment