Advertisment

യുഎന്‍ പൊതു സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്;മനുഷ്യാവകാശം, ഭീകരവാദത്തിന്റെ നഴ്‌സറിയായ പാകിസ്താനില്‍ നിന്നും പഠിക്കേണ്ടെന്ന് ഇന്ത്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂയോര്‍ക്ക് : യുഎന്‍ പൊതു സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് കശ്മീര്‍ വിഷയം ഉന്നയിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇന്ത്യയുടെ പ്രതിനിധി പ്രതിഷേധിച്ച്‌ മിജിതോ വിനിദോ ഇറങ്ങിപ്പോയി.

Advertisment

publive-image

മനുഷ്യാവകാശം, ഭീകരവാദത്തിന്റെ നഴ്‌സറിയായ പാകിസ്താനില്‍ നിന്നും പഠിക്കേണ്ടെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സിലില്‍ ആണ് മനുഷ്യാവകാശ സംരക്ഷകര്‍ എന്ന നിലയില്‍ പാകിസ്താന്‍ നടത്തിയ വിമര്‍ശനങ്ങളോടാണ് ഇന്ത്യയുടെ പ്രതികരണം.

ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തി. ആദ്യ പ്രാസംഗികനായാണ് പ്രധാനമന്ത്രി പൊതുസഭയെ അഭിസംബോധന ചെയ്യുക.

un response india
Advertisment