Advertisment

സിഎഎയ്‌ക്കെതിരെ യു എൻ മനുഷ്യാവകാശ സംഘടന സുപ്രിംകോടതിയിൽ; ആഭ്യന്തര വിഷയമെന്ന് സർക്കാർ

New Update

ഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ സുപ്രിംകോടതിയിൽ ഹർജിയുമായി യുഎൻ മനുഷ്യാവകാശ സംഘടനാ മേധാവി. സിഎഎ കേസിൽ കോടതി നടപടികളിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ ഹർജി നൽകിയത്.

Advertisment

publive-image

അതേസമയം, സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുറമേ നിന്നുള്ളവർക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സിഎഎ പൂർണമായും ഭരണഘടനാപരമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.

ദീർഘകാലകമായി ഇന്ത്യ ബഹുമാനിക്കുന്ന മനുഷ്യാവകാശങ്ങളെയാണ് നിയമം പ്രതിഫലിപ്പിക്കുന്നത്. നിയമ സംവിധാനത്തിൽ ഇന്ത്യൻ ജനതക്ക് പൂർണ വിശ്വാസമുണ്ടെന്നും സുപ്രിംകോടതിക്ക് മുമ്പാകെ നിയമം നില നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും രവീഷ് കുമാർ പറഞ്ഞു.

CITIZENSHIP AMENDMENT ACT
Advertisment