Advertisment

 അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖയാക്കിയില്ല ; കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തതു സംബന്ധിച്ച്  യു എന്‍ രക്ഷാസമിതി പ്രസ്താവനയിറക്കില്ല  

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ജനീവ: കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തതു സംബന്ധിച്ച് യു എന്‍ രക്ഷാസമിതി പ്രസ്താവനയിറക്കില്ല. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖയാക്കാത്ത പശ്ചാത്തലത്തിലാണ് പൊതു പ്രസ്താവനയില്ലാത്തത്.

Advertisment

publive-image

ചര്‍ച്ചയില്‍ പങ്കെടുത്ത പതിനഞ്ചില്‍ പതിനാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു. ചൈന മാത്രമാണ് പാകിസ്ഥാന്‍ അനുകൂല നിലപാടെടുത്തത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ നടത്തിയ നീക്കം പാളി.

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.തീവ്രവാദം അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയാകാമെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യ-പാക് പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ച നടന്നത്.

Advertisment