Advertisment

കൊവിഡ് മൂലം ജോലി പോയോ ? വിഷമിക്കേണ്ട, അവസരങ്ങള്‍ അവസാനിച്ചിട്ടില്ല; വീട്ടിലിരുന്ന് കൊണ്ട് തന്നെ വരുമാനമുണ്ടാക്കാന്‍ പറ്റുന്ന ചില 'ഡിജിറ്റല്‍' തൊഴിലവസരങ്ങള്‍ ഇതാ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം നിരവധി പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. കൊവിഡ് ഭീഷണി അവസാനിച്ചാല്‍ പോലും കാര്യങ്ങള്‍ പഴയതുപോലെയാകാന്‍ ഒരുപാട് നാളുകള്‍ വേണ്ടിവന്നേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൊവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ രാജ്യത്ത് 19 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സേവനമേഖലയില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോക്ക്ഡൗണും കൊവിഡ് ഭീഷണിയും മൂലം പല മേഖലകളും 'വര്‍ക്ക് ഫ്രം ഹോം' എന്ന രീതിയിലേക്ക് മാറി.

എന്നാല്‍ പുതിയ ചില അവസരങ്ങളിലൂടെ വരുമാനമുണ്ടാക്കാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള സാധ്യതകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. അവയിലേക്ക്...

ഇന്‍സ്റ്റഗ്രാം മാര്‍ക്കറ്റിംഗ്

ഇന്‍സ്റ്റഗ്രാമിനെക്കുറിച്ച് വലിയ പരിചയപ്പെടുത്തലുകള്‍ ആര്‍ക്കും ആവശ്യമില്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ വിരളമാണ്. പല കമ്പനികളും ഇന്‍സ്റ്റഗ്രാം മാര്‍ക്കറ്റിംഗിലേക്ക് ചുവടു മാറ്റുകയാണ്. പരമ്പരാഗത രീതികളെക്കാള്‍ ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ മികച്ച മാര്‍ഗം ഇതാണെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. ഒരുപാട് ഫോളോവേഴ്‌സുള്ള സജീവമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഈ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്.

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്

ഇന്‍സ്റ്റഗ്രാം പോലെ തന്നെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാകാന്‍ ഒരുങ്ങുകയാണ് എല്ലാ ബ്രാന്‍ഡുകളും. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ പേജുകള്‍ മാനേജ് ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളുമുണ്ടാകും. പല ലോകോത്തര ബ്രാന്‍ഡുകളും ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിച്ച് സോഷ്യല്‍മീഡിയ സജീവമാക്കാന്‍ കഴിവുള്ളവരെ തേടുന്നുണ്ട്.

ഗ്രാഫിക് ഡിസൈനര്‍

സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അവബോധമുള്ള ആര്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഗ്രാഫിക് ഡിസൈനിംഗ്. ഫോട്ടോഷോപ്പിനെക്കുറിച്ചും മറ്റും അടിസ്ഥാനവിവരങ്ങള്‍ മനസിലാക്കിയാല്‍ ഈ മേഖലയില്‍ വൈദഗ്ധ്യം ആര്‍ജ്ജിച്ചെടുക്കാവുന്നതേയുള്ളൂ. വീട്ടിലിരുന്നു കൊണ്ട് തന്നെ ജോലിയെടുത്ത് ജീവിതം മെച്ചപ്പെടുത്താന്‍ സഹായകരമാണ് ഈ മേഖല.

ബ്ലോഗിംഗ്, പ്രൂഫ് റീഡിംഗ്

നിങ്ങള്‍ ബ്ലോഗിംഗ് തുടങ്ങിയിട്ടില്ലെങ്കില്‍ അത് ആരംഭിക്കാന്‍ പറ്റിയ സമയമാണിത്. കാരണം എല്ലായ്‌പ്പോഴും നല്ല ഡിമാന്‍ഡുള്ള വിഭാഗമാണ് ബ്ലോഗര്‍മാര്‍. ഇതിനോടൊപ്പം തന്നെ ആരംഭിക്കാന്‍ പറ്റുന്നതാണ് പ്രൂഫ് റീഡിംഗു. ഇന്റര്‍നെറ്റും ഭാഷാ പരിജ്ഞാനവും മാത്രം മതി ഇതിന്.

Advertisment