Advertisment

ആത്മനിർഭർ ഭാരത് ലോകത്ത് മറ്റൊരിടത്തും നടപ്പാക്കാത്ത പാക്കേജ്; കോവിഡ് പ്രതിസന്ധി മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി; 'ഇന്ത്യയുടെ വാക്സിനിലാണ് ലോകരാഷ്ട്രങ്ങളുടെ പ്രതീക്ഷ'

New Update

ഡല്‍ഹി: ആത്മനിർഭർ ഭാരത് ലോകത്ത് മറ്റൊരിടത്തും നടപ്പാക്കാത്ത പാക്കേജ്. അസാധാരണ ധൈര്യത്തോടെയാണ് കോവിഡിനെ രാജ്യം നേരിട്ടത്.കോവിഡ് പ്രതിസന്ധി മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കർഷകരുടെ വരുമാനം ഇരട്ടിയായെന്നും ധനമന്ത്രി. കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും പിന്തുണ നൽകുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തി.ഇതു പറഞ്ഞപ്പോൾ പ്രതിപക്ഷം ബഹളമുണ്ടാക്കി.

Advertisment

publive-image

രാജ്യത്തെ സാമ്പത്തിക മേഖല മികവിന്‍റെ പാതയിലേക്ക് മടങ്ങുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ആഗോള കാരണത്താൽ. ഇന്ത്യയുടെ വാക്സിനിലാണ് ലോകരാഷ്ട്രങ്ങളുടെ പ്രതീക്ഷയെന്നും ധനമന്ത്രി നിർമല സീതാരാമൻ.

റിസർവ് ബാങ്ക് നടപടികൾ ഉൾപ്പെടെ ആത്മനിർഭർ ഭാരത് പാക്കേജുകളിൽ 27.1 ലക്ഷം കോടി രൂപയുടെ നടപടികൾ സ്വീകരിച്ചെന്ന് ധനമന്ത്രി. ഇത് ജിഡിപിയുടെ 13 ശതമാനം വരും. സാമ്പത്തിക രംഗത്തിന്റെ കുതിപ്പിനായി ആത്മനിർഭർ ഭാരത് പദ്ധതി തുടരുമെന്നും ധനമന്ത്രി.

സ്വയംപര്യാപ്തതയിൽ ഊന്നിയുള്ള നയപരിപാടികൾ തുടരും. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി . 2020 ലെ ബജറ്റിന് ശേഷം സാമ്പത്തികരംഗം ഊർജിതമാക്കാനുള്ള നടപടികളെ ബജറ്റിന് മുൻപുള്ള അഞ്ച് മിനി ബജറ്റുകളായാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വിശേഷിപ്പിച്ചത്.

പ്രാഥമിക തലം മുതൽ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങൾ മെച്ചപ്പെടുത്താൻ ആറു വർഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേയാണിത്. 64,180 കോടി രൂപ വകയിരുത്തിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മ നിർഭർ ആരോഗ്യ പദ്ധതി ആരംഭിച്ചത്. “ഇത് ദേശീയ പ്രതിരോധ കേന്ദ്രത്തെ ശക്തിപ്പെടുത്തും,” അവർ പറയുന്നു.

2021 ബജറ്റിന്റെ ആറ് തൂണുകൾ ധനമന്ത്രി നിർമ്മല സീതാരാമൻ പരാമർശിച്ചത് ഇപ്രകാരം:

ആരോഗ്യവും ക്ഷേമവും

ശാരീരികവും സാമ്പത്തികവുമായ മൂലധനവും അടിസ്ഥാന സൌകര്യവും

സമഗ്ര വികസനം

മനുഷ്യ മൂലധനം

ഇന്നൊവേഷൻ ആൻഡ് റിസർച്ച് & ഡവലപ്മെന്റ് (ആർ & ഡി)

മിനിമം സർക്കാരും പരമാവധി ഭരണവും

union budjet 2021
Advertisment