Advertisment

ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പ്രതിരോധ ബജറ്റില്‍ 7.4 ശതമാനം തുക വര്‍ദ്ധിപ്പിച്ചു

New Update

ഡല്‍ഹി: ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രതിരോധ ബജറ്റില്‍ 7.4 ശതമാനം തുക വര്‍ദ്ധിപ്പിച്ചു. 4,78,195.62 കോടി രൂപയാണ് ഇത്തവണ പ്രതിരോധ മന്ത്രാലയത്തിനായി അനുവദിച്ചിട്ടുള്ളത്. ആയുധങ്ങള്‍ വാങ്ങുന്നതിനും ആധുനികവല്‍ക്കരണത്തിനും ഇത്തവണ 18 ശതമാനം തുകയാണ് കൂട്ടിയത്.

Advertisment

publive-image

കഴിഞ്ഞ തവണ 1,13,734 ലക്ഷം കോടി രൂപയാണ് അനിവദിച്ചിരുന്നത്. ഇത്തവണ അത് 1,35,060 ലക്ഷം കോടിയായി ഉയര്‍ത്തി. മിസൈലുകള്‍, അസാള്‍ട്ട് റൈഫിള്‍സ്, സൈനിക നീക്കത്തിന് സഹായകമാകുന്ന ആധുനിക ലാന്‍ഡ് സിസ്റ്റംസ് എന്നിവ വാങ്ങുന്നതിനാണ് ഈ തുക വിനിയോഗിക്കുക.

കഴിഞ്ഞ വര്‍ഷം ബജറ്റിന് പുറമേ 20,776 കോടി രൂപ അധികമായി ആധുനികവല്‍ക്കരണത്തിന് പ്രതിരോധ സേനകള്‍ക്ക് നല്‍കിയിരുന്നു.

പ്രതിരോധ ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. 15 വര്‍ഷത്തിന് ശേഷം പ്രതിരോധ ബജറ്റിന് അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

പ്രതിരോധ മേഖലയ്ക്കായി ചൈന ചിലവഴിക്കുന്നതിന്റെ അത്രയും തുക ഇന്ത്യ ചിലവഴിക്കുന്നില്ല. 2014 മുതല്‍ 19 വരെ ചൈന 261.1 ബില്യണ്‍ ഡോളറാണ് പ്രതിരോധ മേഖലയ്ക്ക് ചെലവഴിച്ചത്. ഇതേ കാലയളവില്‍ ഇന്ത്യ 71.1 ബില്യണ്‍ ഡോളറാണ് ചിലവിട്ടത്. പാക്കിസ്ഥാന്‍ 10.3 ബില്യണും.

union budjet 2021
Advertisment