Advertisment

തിരഞ്ഞെടുപ്പ്‌ നടക്കുന്ന നാല്‌ സംസ്ഥാനങ്ങള്‍ക്ക്‌ കൈനിറയെ പദ്ധതികള്‍; തട്ടിപ്പെന്ന് പ്രതിപക്ഷം

New Update

ഡല്‍ഹി: ഏപ്രില്‍, മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ചുളള കേന്ദ്ര ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, ബംഗാള്‍, അസം എന്നിവിടങ്ങളിലെ ദേശീയപാത വികസനമാണ് ഇതില്‍ പ്രധാനം. കേരളത്തിന് 65,000 കോടി, ബംഗാളിന് 25,000 കോടി, അസമിന് 34,000 കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്. തമിഴ്നാടിനാകട്ടെ ഒരു ലക്ഷം കോടിയും നല്‍കി.

Advertisment

publive-image

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരിക്കും ദേശീയപാത വികസനമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആകെ 13,000 കിലോമീറ്റര്‍ ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിലവില്‍ 3,800 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

'' അടുത്തവര്‍ഷം മാര്‍ച്ചോടെ 8500 കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യക സാമ്പത്തിക ഇടനാഴികള്‍ പൂര്‍ത്തിയാകും. കൂടാതെ 11,000 കിലോമീറ്റര്‍ ദൂരത്തില്‍ കൂടി ദേശീയപാത വികസനം നടത്തും '' - ധനമന്ത്രി പറഞ്ഞു.

എന്നാല്‍ ബജറ്റിലെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള നീക്കമാണെന്ന് കോണ്‍ഗ്രസ് ഹൈബി ഈഡന്‍ വിമര്‍ശിച്ചു. ബംഗാള്‍ സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കേന്ദ്രം ബജറ്റില്‍ കൂട്ടിച്ചേര്‍ത്തതെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഗുണമുളളതൊന്നും ബജറ്റിലില്ലെന്ന് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു.

union budjet 2021
Advertisment