Advertisment

കൊറോണ പ്രതിരോധം: എം.പിമാരുടെ ശമ്പളവും പെൻഷനും 30 ശതമാനം കുറയ്ക്കാൻ ഓർഡിനൻസ്; നടപടി ഒരു വർഷത്തേക്ക്

New Update

ഡൽഹി: കൊറോണ പ്രതിരോധ നടപടികൾക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വെ‌ട്ടിക്കുറയ്ക്കുന്നു.ഇതു സംബന്ധിച്ച ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

Advertisment

publive-image

ഒരു വർഷത്തേക്ക് ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവയിൽ 30 ശതമാനം കുറവു വരുത്താനാണ് തീരുമാനം. ഏപ്രിൽ മാസം മുതലാണ് തീരുമാനം പ്രബല്യത്തിൽ വരുന്നത്.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവർ തങ്ങളുടെ ആനുകൂല്യങ്ങളിൽ കുറവ് വരുത്താൻ സ്വമേധയാ ആവശ്യപ്പെട്ടിരുന്നു

Advertisment