Advertisment

'ഭാഭിജി പപ്പടം' കഴിച്ച് കൊവിഡിനെ ചെറുക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്കും കൊവിഡ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നേരത്തെ കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ വിചിത്ര വാദം വിവാദമായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ 'ഭാഭിജി പപ്പടം' കഴിച്ചാല്‍ മതിയെന്ന വാദമാണ് അര്‍ജുന്‍ റാം മുന്നോട്ട് വച്ചത്.

ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. പപ്പടത്തെ പറ്റിയും അതിന്റെ ഗുണങ്ങളെ കുറിച്ചും അര്‍ജുന്‍ റാം വിവരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertisment