Advertisment

യൂനിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു

New Update

മക്ക: രിസാല സ്റ്റഡി സർക്കിൾ മക്ക അസീസിയ സെക്ടറിൽ പെടുന്ന മഹത്തതുൽബങ്ക് യൂനിറ്റിൽ സാഹിത്യോത്സവ് അരങ്ങേറി. .കലാലയം സാംസ്‌കാരിക വേദിയുടെ നേത്രത്വത്തിൽ നടന്ന കലാരവത്തിനു ശേഷമായിരുന്നു പരിപാടി. മോഡൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് സ്കൂൾ മാനേജിങ്ങ് ഡയറക്ടർ ബഷീർ കിഴക്കോത്ത് ഉൽഘാടനം നിർവഹിച്ചു. യൂണിറ്റിലെ നാൽപ്പതിൽപരം മത്സരാർത്ഥികൾ പങ്കെടുത്തു.

Advertisment

publive-image

ബഡ്‌സ് ,കിഡ്സ് ,സബ്ജൂനിയർ ,ജൂനിയർ ,സെക്കണ്ടറി ,സീനിയർ എന്നീ വിഭാഗത്തി ലാണ് മത്സരങ്ങൾ നടന്നത് .യൂനിറ്റ് സാഹിത്യോത്സവിലെ വിജയികൾ അസീസിയ സെക്ടർ സാഹിത്യോത്സവിലും തുടർന്ന് വിജയികൾ സെൻട്രൽ സാഹിത്യോത്സവിലും മാറ്റുരക്കും .

സെക്ടർ ചെയർമാൻ ഫൈസൽ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു .സെൻട്രൽ സ്റ്റുഡൻസ് കൺവീനർ  ത്വയ്യിബ് അബ്ദുസ്സലാംസന്ദേശ പ്രഭാഷണം നടത്തി.സെൻട്രൽ കലാലയം കൺവീനർ ഇമാംഷാഷാജഹാൻമുഖ്യാതിഥിയായിരുന്നു .സെൻട്രൽ നേതാക്കളായ നൗഫൽ അരീക്കോട് ,അൻവർ കൊളപ്പുറം എന്നിവർ സംബന്ധിച്ചു. അഹമ്മദ് കബീർ ,അഷ്‌റഫ് കോട്ടക്കൽ ,സഫ്‌വാൻ കൊടിഞ്ഞി എന്നിവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു

Advertisment