Advertisment

 യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സൗദി ചാപ്റ്റർ സ്പോർട്സ് കാർണിവൽ നാളെ (ജനുവരി 24)

New Update

ജിദ്ദ: യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന യു.ടി.എസ്.സി സ്പോർട്സ് കാർണിവൽ നാളെ (വെള്ളിയാഴ്ച, ജനുവരി 24) ജിദ്ദയിൽ അരങ്ങേറും.

Advertisment

ഫൈസലിയാ ടെക്നിക്കൽ ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സ്പോർട്സ് കാർണിവലിൽ ഫുട്ബോൾ, ഹോക്കി, ബാഡ്മിന്റൺ തുടങ്ങിയ സ്പോർട്സ് ഇനങ്ങളിലുള്ള മത്സരങ്ങൾ പൊടിപൊടിക്കും.

publive-image

 

ഉച്ചക്ക് 2.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. അണ്ടർ 14 വിഭാഗം ഫുട്ബോൾ ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ അക്കാദമികളായ ജെ.എസ്.സി, ടാലെന്റ്റ് ടീൻസ്, സോക്കർ ഫ്രീക്സ്, മലർവാടി ടീമുകൾ മാറ്റുരക്കും. ബാഡ്മിന്റൺ ഡബിൾ‍സ്‌ ടൂർണമെന്റിൽ 16 ടീമുകളിലായി 32 കളിക്കാർ പങ്കെടുക്കും. ഹോക്കി എക്സിബിഷൻ മത്സരത്തിൽ യു.ടി.എസ്.സി ടീം ജിദ്ദ ഹോക്കി ക്ലബ്ബിനെ നേരിടും.

കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ഫൺ സ്പോർട്സ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഹോക്കി കളിക്കാൻ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്ക് കോച്ചിങ് കൊടുക്കാനുള്ള സൗകര്യം ചെയ്യുന്നതുമാണ്.

2009 ൽ 49 പേരടങ്ങുന്ന പ്രവാസികളായ മുൻ ഹോക്കി താരങ്ങൾ രൂപം കൊടുത്തതാണ് യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ് അഥവാ യു.ടി.എസ്.സി. നാട്ടിൽ തലശ്ശേരിയിലാണ് ആസ്ഥാനമെങ്കിലും യു.എ.ഇ യും ഒമാനുമാണ് പ്രധാന പ്രവർത്തന മേഖല. ആദ്യമായി സൗദിയിൽ ഹോക്കി ടൂർണമെന്റ് ആരംഭിക്കുകയും കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി ജിദ്ദയിൽ ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ചും യു.ടി.എസ്.സി ശ്രദ്ധ നേടിയിരുന്നു.

2016 ൽ ജിദ്ദയിൽ ഫിഫ അണ്ടർ 17 ലോകക്കപ്പ് ഫുട്ബോൾ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ച്‌ 7 മികച്ച കളിക്കാരെ മുംബെയിൽ സെക്ഷൻ ട്രെയ്ൽസ്ന് അയച്ച് കൊണ്ടാണ് സൗദി അറേബ്യയിലെ യു.ടി.എസ്.സി പ്രവർത്തനം ആരംഭിച്ചത്.

ഹോക്കി ഗെയിമിനെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാന അജണ്ടയെങ്കിലും ഫുട്ബോളിലും ബാസ്ക്കറ്റ് ബോളിലും ക്രിക്കറ്റിലും യു.ടി.എസ്.സി തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. യു.ടി.എസ്.സി രൂപീകരണത്തിന് ശേഷം എല്ലാ വർഷവും യു എ ഇ യിൽ ഗൾഫ് കപ്പ് എന്ന പേരിൽ നടക്കുന്ന ക്ലബ്ബ് ഹോക്കി ചാമ്പ്യൻഷിപ്പ് ഇതിനോടകം തന്നെ ഗൾഫിലെ മികച്ച ക്ലബ്ബ് ടൂർണമെന്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി 20 ടീമുകളാണ് യു എ ഇ യിലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഹോക്കിയിൽ കേരളത്തെ പ്രധിനിതീകരിച്ച തലശ്ശേരിക്കാരനായ ജാവീസ് ഒ.വി യുടെ നേതൃത്വത്തിലാണ്‌ കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ഏകോപകരിച്ചു മുൻപോട്ട് പോകുന്നത്.

 

Advertisment